നരേന്ദ്ര മോദിയുടെ ഒരു വർഷം
മോഡിയുടെ ഭരണം ആര്‍ക്ക് വേണ്ടി ആയിരുന്നു ?ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ആയിരുന്നുവോ ?അതോ
കോര്‍പ്പറേറ്റ് ലോബിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ ?
മോഡിയുടെ ഭരണത്തിലെ ഒരു തീരുമാനം , വ്യവസായങ്ങള്‍ക്ക് ആവശ്യത്തിന് ഭൂമി ഒരുക്കുക എന്നതാണ് ..
വ്യവസായങ്ങള്‍ക്ക് നല്ല വെള്ളം ലഭിക്കുന്ന സ്ഥലത്താണ് പലപ്പോഴും സ്ഥലം
വേണ്ടി വരുന്നത് ..അങ്ങനെയുള്ള സ്ഥലങ്ങള്‍ ഭൂരിഭാഗവും കര്‍ഷകരുടെ കൈയില്‍
ആണ് ..വ്യവസായികള്‍ ചോദിച്ചാല്‍ കര്‍ഷകര്‍ കൊടുക്കില്ല ..
അപ്പോള്‍ ഗവണ്മെന്റ് സ്ഥലം ഏറ്റ് എടുത്ത് കൊടുക്കണം ..
പക്ഷെ നിലവിലെ നിയമം അനുസരിച്ച് ഏറ്റ് എടുക്കുന്ന ഭൂമിയിലെ 70 ശതമാനം ഉടമകളും സമ്മതിച്ചാലേ സ്ഥലം ഏറ്റെടുക്കല്‍ നടക്കൂ ...
അപ്പോള്‍ ' മോഡി ഭരണം ' നിലവില്‍ ഉള്ള നിയമത്തെ അട്ടിമറിക്കാന്‍ പുതിയ നിയമം കൊണ്ടുവന്നൂ ...
പുതിയ നിയമം വളരെ ലളിതമാണ് ..
10 ശതമാനം ഉടമകള്‍ സമ്മതിച്ചാല്‍ ഏത് സ്ഥലവും ഗവണ്മെന്റിന് ഏറ്റെടുക്കാം ...
100 പെരുള്ളതില്‍ 90 പേര്‍ക്ക് സമ്മതം ഇല്ലെങ്കിലും പ്രശ്നം ഇല്ല ..
ഇ തീരുമാനം ആര്‍ക്ക് വേണ്ടി എന്ന് ചോദിച്ചാല്‍ ?
ഉത്തരം വ്യക്തം ...കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് വേണ്ടി !!
അപ്പോള്‍ മോഡി ആരാ ?
കോര്‍പ്പറേറ്റ് മാഫിയാകളുടെ എജന്റ്റ് ..
രണ്ടാമത്തെ വിഷയം മരുന്നുകളുമായി ബന്ധിപ്പിച്ചാണ് ..
ഇന്ത്യയില്‍ ജീവന്‍ രക്ഷിക്കുവാന്‍ ആവശ്യമുള്ള ഏത് മരുന്നും ,ഗവേഷണം
നടത്തി കണ്ടെത്താന്‍ , ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് അവകാശവും അധികാരവും
ഉണ്ടായിരുന്നു ..
കാലങ്ങള്‍ ആയി കോര്‍പ്പറേറ്റ് ലോബ്ബി , അവര്‍ക്ക്
പേറ്റന്റ് ഉള്ള മരുന്നുകള്‍ , ഇന്ത്യയില്‍ മറ്റ് സ്ഥാപനങ്ങള്‍
ഉല്‍പ്പാദിപ്പിക്കുവാന്‍ പാടില്ല , അതില്‍ ഗവേഷണം നടത്തുവാന്‍ പാടില്ല
..എന്ന് എല്ലാം പറയുമായിരുന്നു ..
പക്ഷെ ഇന്ത്യ ഭരിച്ച ഗവണ്മെന്റ്കള്‍ അ ആവശ്യം അംഗീകരിചിരുന്നില്ല ..
മോഡിയുടെ ആദ്യ അമേരിക്കന്‍ പര്യടനത്തില്‍ മോഡി മറിച്ച് വിറ്റത് , മുന്‍ ഗവണ്മെന്റ് കളുടെ അ തീരുമാനം ആണ് ..
പുതിയ നയം അനുസരിച്ച് ലോകത്ത് ആരെങ്കിലും ഏതെങ്കിലും പേറ്റന്റ് എടുത്താല്‍
, അ മരുന്ന്അ കമ്പനിയില്‍ നിന്ന് മാത്രമേ രോഗി വാങ്ങാന്‍ പാടുള്ളൂ ..
ഇ പുതിയ നിയമം നിലവില്‍ വന്ന് നാല് മാസം ആയപ്പോള്‍ ,ചുരുങ്ങിയ വിലയ്ക്ക് ലഭിച്ചിരുന്ന മരുന്നുകളുടെ വില 200 മടങ്ങാണ് കൂടിയത് ..
അപ്പോള്‍ ഇ നയമാറ്റം മോഡി ആര്‍ക്ക് വേണ്ടിയാണ് ചെയ്തത് ?
ജനങ്ങള്‍ക്ക് വേണ്ടിയാണോ ?
അല്ല ..
അപ്പോള്‍ പിന്നെ കോര്‍പ്പറേറ്റ് കള്‍ക്ക് വേണ്ടിയല്ലേ ?
അതെ ..
അപ്പോള്‍ പിന്നെ മോഡി ആരാ ?
കോര്‍പ്പ റേറ്റ് മാഫിയാകളുടെ എജന്റ്റ് ..
മൂന്നാമത്തെ വിഷയം ..വിവരാവകാശ നിയമവുമായി ബന്ധിപ്പിച്ചാണ്..
കഴിഞ്ഞ ഗവണ്മെന്റ് ഭരണം സൂതാര്യം ആക്കാന്‍ ആയി കൊണ്ട് വന്ന നിയമം ആണ് വിവരാവകാശ നിയമം
'മോഡി ഭരണം ' അ നിയമത്തിന്റെ പരിധിയില്‍ നിന്ന് വേണ്ടപെട്ട പലരെയും ഒഴിവാക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് ..
അതിന് വേണ്ടി ചെയ്ത ആദ്യത്തെ കാര്യം , മുഖ്യ വിവരാവകാശ കമ്മീഷണര്‍ ,മുഖ്യ
വിജിലന്‍സ് കമ്മീഷണര്‍ എന്നിവരെ നിയമിക്കാതെ ഇരിക്കുക എന്നതാണ് ..
പ്രധാന മന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള മന്ത്രാലയങ്ങളില്‍ .നടക്കുന്ന
അഴിമതി അന്യേഷിക്കേണ്ട തസ്തികകള്‍ ,കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഒഴിച്ച്
ഇട്ടിരിക്കുന്നതില്‍ ,വ്യക്തമായ അധികാര ദുര്‍വിനിയോഗം പ്രതിപക്ഷം
ആരോപിച്ചിട്ട് ഉണ്ട് ..
വിവരങ്ങള്‍ നല്ക്കുന്നവരെ സംരക്ഷിക്കുവാന്‍
ആയി മുന്‍ ഗവണ്മെന്റ് കൊണ്ട് വന്ന ' whistle blowers protection law',
കഴിഞ്ഞ ഒരു വര്‍ഷമായിട്ടും പൂഴ്ത്തിവെച്ചിരിക്കുന്നത് ,സത്യത്തില്‍
കോര്‍പ്പറേറ്റ് ലോബിക്ക് വേണ്ടിയല്ലേ ?
അതുപോലെ മുന്‍ ഗവണ്മെന്റ്
നടപ്പില്‍ വരുത്തിയ നയങ്ങള്‍ , തെറ്റാണ് എന്ന് പറഞ്ഞ് അധികാരം നേടിയിട്ട് ,
അതെ നയങ്ങള്‍ നടപ്പിലാക്കുന്നതും കോര്‍പ്പറേറ്റ് ലോബിക്ക് വേണ്ടിയല്ലേ ?
അധാര്‍ കാര്‍ഡ് , വിദേശ സ്ഥാപനങ്ങളുടെ ചില്ലറ വ്യാപാരമേഖലയിലെ നിക്ഷേപം
,പ്രതിരോധ മേഖല പൂര്‍ണ്ണമായും കോര്‍പ്പ റെറ്റുകള്‍ക്ക് തുറന്ന് കൊടുത്തത് ,
ഡീസലിന്റെ വില നിയന്ത്രണം എടുത്ത് കളഞ്ഞത് തുടങ്ങിയ എല്ലാ സംവിധാനങ്ങളും
ചെയ്യുന്ന രീതികള്‍ കാണുമ്പോള്‍ ,മോഡി ആരെയോ അനുസരിക്കുന്നു എന്ന് ജനത്തിന്
തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല ..
ജനങ്ങളോട് നേരിട്ട്
യുദ്ദം ചെയ്യാന്‍ പറ്റാത്തത് കൊണ്ട് മോഡിയെ മുന്നില്‍ നിറുത്തി
കോര്‍പ്പറേറ്റുകള്‍ ,ജനങ്ങളെയും , ഇന്ത്യയുടെ പ്രകൃതി സമ്പത്തും കൊ
ള്ളയടിക്കുവാന്‍ കെണികള്‍ ഒരുക്കുന്ന കാഴ്ചകള്‍ ആണ് മോഡിയുടെ ഒരു വര്‍ഷത്തെ
ഭരണം നല്‍കുന്ന ബാക്കി പത്രം ..
ഇവ നിയന്ത്രിക്കേണ്ട മോഡി ,
ശിഖണ്ടിയെ പോലെ പുതിയ വസ്ത്രങ്ങളിലും സെല്‍ഫിയിലും അഭിരമിച്ച്
ഉല്ലസ്സിക്കുന്ന കാഴ്ചകള്‍ കൂടിയാവുമ്പോള്‍ , ജനത്തിന്റെ പ്രതീക്ഷകളുടെ
പതനം പൂര്‍ത്തിയാകുന്നു .
No comments:
Post a Comment